എട്ടു ഗോളടിച്ച് ഗോകുലം, കേരള പ്രീമിയർ ലീഗിൽ സെമി ഉറപ്പിച്ചു

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഗോകുലം ഫൈനൽ ഉറപ്പിച്ചു. രണ്ട് മത്സരങ്ങൾ ശേഷിക്കെ ആണ് ഗോകുലം സെമി ഉറപ്പിച്ചത്. ഇന്ന് ഗോകുലവും ലൂക്ക സോക്കറും നേർക്കുനേർ വന്ന മത്സരത്തിൽ മലബാറിയൻസിന്റെ യുവനിര എട്ടു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഗോളടിച്ചു കൂട്ടിയ ഗോകുലം 8-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.

ഗോകുലത്തിനു വേണ്ടി ലക്കി, ഗിഫ്റ്റി, സ്റ്റീഫൻ, സുള, ഡാനിയൽ, എമിൽ ബെന്നി എന്നിവർ ഗോകുലത്തിനായി ഇന്ന് ഗോളുകൾ നേടി. സ്റ്റീഫനും സുളയും ഇരട്ട ഗോളുകളാണ് നേടിയത്. ഗോകുലം നേരത്തെ ലുക സോക്കറിനെ നേരിട്ടപ്പോൾ പരാജയം നേരിട്ടിരുന്നു. ആ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ഇത്. ഈ വിജയത്തോടെ ഗോകുലത്തിന് ആറു മത്സരങ്ങളിൽ നിന്ന് പതിനഞ്ചു പോയന്റായി. സെമി ഫൈനലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഇതോടെ ഗോകുലം ഉറപ്പിച്ചു.

Advertisement