എഫ് സി തൃശ്ശൂരിനെ എഫ് സി കൊച്ചി വീഴ്ത്തി, സെമി സാധ്യത വീണ്ടും സജീവം

- Advertisement -

കേരള പ്രീമിയർ ലീഗിൽ എഫ് സി കൊച്ചിക്ക് വീണ്ടുൻ സെമി പ്രതീക്ഷ. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയതോടെയാണ് സെമി പ്രതീക്ഷകൾ വീണ്ടും സജീവമായത്. ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി കൊച്ചിയുടെ വിജയം. മിസിസിയുടെ ഇരട്ട ഗോളുകളും ഒപ്പം റൂണിയുടെ ഒരു ഗോളുമാണ് കൊച്ചിയുടെ ജയം ഉറപ്പിച്ചത്. തൃശ്ശൂരിനായി ഇന്ന് ബിനീഷ് ബാലനാണ് ഗോൾ നേടിയത്.

ഈ വിജയത്തോടെ ആറു മത്സരങ്ങളിൽ ഒമ്പതു പോയന്റുമായി എഫ് സി കൊച്ചി തൃശ്ശൂരിന്റെ തൊട്ടു പിറകിൽ എത്തി. ഗ്രൂപ്പിൽ മൂന്നാമത് ആണ് എഫ് സി കൊച്ചി ഉള്ളത്. 12 പോയന്റോടെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതും 10 പോയന്റുമായി എഫ് സി തൃശ്ശൂർ രണ്ടാമതും നിൽക്കുകയാണ്. ഇനി മൂന്ന് ടീമുകൾക്കും ഇന്ത്യൻ നേവിയുമായുള്ള മത്സരങ്ങളാണ് ശേഷിക്കുന്നത്.

Advertisement