കേരള പ്രീമിയർ ലീഗ്, സെമി ഉറപ്പിച്ച് എഫ് സി കേരള

- Advertisement -

കേരള പ്രീമിയർ ലീഗിൽ അങ്ങനെ ആദ്യമായി എഫ് സി കേരള സെമിയിൽ. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ഗോൾഡൻ ത്രഡ്സിനെ പരാജയപ്പ്ടുത്തിയതോടെയാണ് എഫ് സി കേരള സെമി ഫൈനൽ ഏതാണ്ട് ഉറപ്പിച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരള വിജയിച്ചത്. ഹാരി മോരിസ് ആണ് എഫ് സി കേരളയുടെ രണ്ട് ഗോളുകളും നേടിയത്. 21, 58 മിനുട്ടുകളിൽ ആയിരുന്നു ഗോൾ പിറന്നത്.

ഇന്നത്തെ ജയത്തോടെ എഫ് കേരളയ്ക്ക് ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയന്റായി. 8 മത്സരങ്ങളും കളിച്ച ഷൂട്ടേഴ്സ് പടന്നയ്ക്കും 13 പോയിന്റ് ഉണ്ട് എങ്കിലും മികച്ച ഗോൾ ശരാശരി എഫ് സി കേരളയെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. +8 ആണ് എഫ് സി കേരളയുടെ ഗോൾ ശരാശരി. ഹെഡ് ടു ഹെഡിലും എഫ് സി കേരളയ്ക്കാണ് ഷൂട്ടേഴ്സിനെതിരെ മുൻതൂക്കം. ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാമവുമായി നേരത്തെ ഗോകുലം കേരള എഫ് സി സെമി ഉറപ്പിച്ചിരുന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്ത ദുബലരായ കോവളം എഫ് സിക്ക് എതിരെയാണ് എഫ് സി കേരള ഇറങ്ങേണ്ടത്. ലീഗിൽ കളിച്ച എല്ലാ മത്സരവും തോറ്റ ടീമാണ് കോവളം എഫ് സി.

Advertisement