വിജയത്തോടെ എഫ് സി കേരള സെമി പ്രതീക്ഷ കാത്ത് എഫ് സി കേരള

- Advertisement -

കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളയ്ക്ക് സെമി പ്രതീക്ഷ നൽകുന്ന വിജയം. ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ ആണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. ലീഗിലെ എഫ് സി കേരളയുടെ രണ്ടാം വിജയമാണിത്. ആദ്യ വിജയവും എം എ കോളേജിനെതിരെ ആയിരുന്നു

ഇന്ന് മത്സരത്തിന്റെ 41ആം മിനുട്ടിൽ സിറ്രിൽ ആണ് എഫ് സി കേരളയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ അഭിഷേക് എഫ് സി കേരളയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ് എഫ് സി കേരള. 7 പോയന്റുള്ള എം എ കോളേജ് രണ്ടാമതാണ് ഉള്ളത്.

Advertisement