കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ബാസ്കോ ക്ലബും കേരള പോലീസും സമനിലയിൽ പിരിഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിച്ചിരുന്നില്ല. ഫൈനൽ പാസ് ഇല്ലാത്തതും പ്രശ്നമായി. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്ം ബാസ്കോയുടെ കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്. ഗോകുലം കേരളയുമായിട്ടാണ് ബാസ്കോയുടെ അടുത്ത മത്സരം. കേരള പോലീസ് അടുത്ത മത്സരത്തിൽ സാറ്റ് തിരൂറിനെയും നേരിടും.