ബാസ്കോയോട് സമനില, ലുകയുടെ സെമി പ്രതീക്ഷ അവസാനിച്ചു

Img 20210415 223045
- Advertisement -

കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിൽ എത്താമെന്ന ലുക സോക്കർ ക്ലബിന്റെ പ്രതീക്ഷ അവസാനിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബാസ്കോയോട് സമനില വഴങ്ങിയതോടെയാണ് ലുകയുടെ സെമി പ്രതീക്ഷ അവസാനിച്ചത്. ഇന്ന് തൃശൂരിൽ നടന്ന മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്. ഇന്ന് വിജയിച്ചിരുന്നെങ്കിൽ മാത്രമെ ലുകയ്ക്ക് സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ.

ഇന്ന് ഏഴാം മിനുട്ടിൽ അബ്ദുൽ റഹീമിലൂടെ ബാസ്കോ ലീഡ് എടുത്തു. 22ആം മിനുട്ടിൽ അക്മൽ ഖാനിലൂടെ ലൂക തിരിച്ചടിച്ച് സമനില നേടി. വീണ്ടും ആക്രമിച്ച ബാസ്കോ 37ആം മിനുട്ടിൽ അജയ് കൃഷ്ണയിലൂടെ വീണ്ടും ലീഡ് എടുത്തു. ഇത്തവണ 57ആം മിനുട്ടിൽ ബിബിൻ ബോബൻ ആണ് ലൂകയ്ക്ക് സമനില നൽകിയത്. ഈ സമനിലയോടെ 5 മത്സരങ്ങളിൽ 5 പോയിന്റുമായി ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്ത് ലുക ഫിനിഷ് ചെയ്തു. ഒരു മത്സ ബാക്കിയുള്ള ബാസ്കോയ്ക്ക് ഇപ്പോൾ 3 പോയിന്റാണ് ഉള്ളത്. അവസാന മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാൽ ബാസ്കോയ്ക്ക് സെമിയിൽ എത്താം.

Advertisement