സന്തോഷ് ട്രോഫി; കേരളം സെമി ഫൈനലിൽ

Newsroom

സന്തോഷ് ട്രോഫിയിൽ കേരളം സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം സെമിഫൈനലിലേക്ക് മുന്നേറുന്നത്. ഇന്ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിൻറെ വിജയം.

1000769757

ഇന്ന് ആദ്യപകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. മികച്ച ഡിഫൻസീവ് പ്രകടനമാണ് ജമ്മു കാശ്മീർ കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ കേരളം തുടരെ ആക്രമണങ്ങൾ നടത്തി ജമ്മു കാശ്മീരിന്റെ ഡിഫൻസിനെ ഭേദിക്കുകയായിരുന്നു. നസീബ് റഹ്മാൻ ആണ് ഒരു മനോഹരമായ വോളിയിലൂടെ ഗോൾ നേടിയത്.

ഈ ഒരു ഗോൾ കേരളത്തിൻറെ വിജയം ഉറപ്പിച്ചു കേരളത്തിന് സെമിയിലേക്കും എത്തിച്ചു