കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങളായി മനോജും രേഷ്മയും

Newsroom

കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) 2022-23 സീസണിലെ മികച്ച കളിക്കാരെയും റഫറിമാരെയും ആദരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ കെഎഫ്എ വൈസ് പ്രസിഡന്റ് പി പൗലോസ്, കെഎഫ്എ വൈസ് പ്രസിഡന്റ് രഞ്ജി കെ ജേക്കബ്, കെഎഫ്എ പ്രസിഡന്റ് ടോം ജോസ് എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ഈ വർഷത്തെ മികച്ച പുരുഷ കളിക്കാരനുള്ള പുരസ്കാരം കേരള യുണൈറ്റഡ് താരം മനോജ് എം സ്വന്തമാക്കി. മനോജ് മാർകസ് കേരള സന്തോഷ് ട്രോഫി ടീമിലും കേരളത്തിന്റെ ദേശീയ ഗെയിംസ് ടീമിലും ഉണ്ടായിരുന്നു. മുമ്പ് ഗോകുലം കേരളക്കായും കളിച്ചിട്ടുണ്ട്.

കേരള 20230701 Wa0121

വനിതാ വിഭാഗത്തിൽ ഗോകുലം കേരളയുടെ രേഷ്മ സി ഈ വർഷത്തെ മികച്ച വനിതാ താരമായി. രേഷ്മ ഗോകുലത്തിനൊപ്പം ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ ഭാഗവുമായിരുന്നു രേഷ്മ.

Img 20230701 Wa0120

ഈ വർഷത്തെ മികച്ച റഫറിക്കുള്ള അവാർഡ് ശ്രീ.മെൽബിൻ തോമസിന് ലഭിച്ചു. ഈ വർഷത്തെ മികച്ച അസിസ്റ്റന്റ് റഫറി പദവി ശ്രീ അബു താഹിറിനും ലഭിച്ചു.

Img 20230701 Wa0119

Img 20230701 Wa0118