വയനാടിന് ഐക്യദാർഢ്യം, കേരള ബ്ലാസ്റ്റേഴ്സ് നാളെ കറുത്ത് ആം ബാൻഡ് അണിയും

Newsroom

വയനാട് നടന്ന ദുരന്തത്തിന്റെ സാഹചര്യത്തിൽ അവിടെ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്. നാളെ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇറങ്ങുമ്പോൾ കറുത്ത ആംബാൻഡ് അണിഞ്ഞാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക‌‌‌. ക്ലബ് ഇന്ന് ഔദ്യോഗികമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്നവരോട് ഞങ്ങളുടെ അഗാധമായ ഐക്യദാർഢ്യവും അനുശോചനവും അറിയിക്കാനാണ് ക്ലബ് കറുത്ത ആം ബാൻഡ് അണിയുന്നത് എന്ന് ക്ലബ് പറഞ്ഞു.