കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ എത്തി

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ എത്തി. ജൂലൈ 24 മുതൽ 28 വരെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളുടെ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. സ്പാനിഷ് ക്ലബായ ജിറോണ എഫ് സിയും, ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയുമാണ് പ്രീസീസൺ മത്സരങ്ങൾക്കായി കൊച്ചിയിൽ എത്തുന്നത്.

PayTM വഴിയും insider.in വെബ്സൈറ്റു വഴിയുമാണ് ടിക്കറ്റുകൾ ലഭിക്കുക. 275, 390, 490, 775, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ആരാധകർ കൂടുതൽ ഇരിക്കുന്ന ഈസ്റ്റ് ഗ്യാലറിക്കും വെസ്റ്റ് ഗ്യാലറിക്കും 490 രൂപയാണ് വില. വി വി ഐ പി ടിക്കറ്റുകൾക്കാണ് 2000 രൂപ വില. 24ആം തീയതിക്കും 28ആം തീയതിക്കുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial