കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരങ്ങൾക്ക് Warm-Up ന് പകരം നൽകിയത് ‘വാം-ആപ്പ്’

- Advertisement -

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ആരാധകരേയും അതിലുപരി കളിക്കാരെയും ഒന്നാകെ നിരാശരാക്കാനല്ലാതെ, സെറ്റായിട്ടില്ലാത്ത ഒരു ടീമിനെ ഘട്ടം ഘട്ടമായി മിനുക്കി മൂർച്ച കൂട്ടി എടുക്കാനോ, അത് വഴി സമാഗതമായി കൊണ്ടിരിയ്ക്കുന്ന അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെന്റിൽ ടീമിന് വലിയ ആത്മവിശ്വാസം പകരാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ ഉതകുന്ന ഒരു
Warm-Up മാച്ചോ ടൂർണ്ണമെന്റോ അല്ല കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തങ്ങളുടെ പുതിയ മികച്ച താരങ്ങൾക്കായി ഒരുക്കി കൊടുത്തിട്ടുള്ളത്.

മറിച്ച് അത് വല്ലാത്തൊരു വാം-ആപ്പ് മാച്ചോ ടൂർണ്ണമെന്റോ ഒക്കെ ആയിപ്പോയോ എന്നതാണ് കൊച്ചിയിൽ നടയ്ക്കുന്ന ലാലിഗ വേൾഡ് പ്രീ- സീസൺ ടൂർണ്ണമെന്റിൽ ഇന്നലെ മെൽബൺ സിറ്റി എഫ്.സിയുമായി നടന്ന ആദ്യ മത്സര ഫലം തരുന്ന സൂചന, അല്ലങ്കിൽ വസ്തുത തന്നെയും.

ഈ വരുന്ന സീസണിൽ തങ്ങൾക്ക് കളിക്കാനായി ഒപ്പു വച്ചിട്ടുള്ള ഒരു കൂട്ടം മികച്ച കളിക്കാർക്ക് ഒരു ടീമായി മാറുന്നതിന് വേണ്ടത്ര സമയം നൽകാതെ അവരെ മുഴുവനും ഒന്നൊന്നായി അറിഞ്ഞോ അറിയാതെയോ കുരുതി കൊടുത്ത തീരുമാനപ്പോയി കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റേത്. താരതമ്യേന തങ്ങളെക്കാൾ ദുർബലരോ തുല്യരോ ശക്തികളോ ആയ ടീമുകളെ പ്രീ സീസൺ വാം അപ്പ് മാച്ചുകൾക്ക് തങ്ങളുടെ തട്ടകമായ കൊച്ചിയിലേക്ക് ക്ഷണിയ്ക്കാമായിരുന്നു.

ഇപ്പോൾ വന്നിട്ടുള്ള ടീമുകളാണെങ്കിൽ പോലും അതിന് മുന്നോടിയായി ഐ – ലീഗ് ടീമുകളോടോ, ഏഷ്യയിലെ ഏതെങ്കിലും വല്ല നാഷണൽ ടീമുകളോടോ കളിച്ചു കൊണ്ട് സെറ്റായതിന് ശേഷം അതാകാമായിരുന്നു. ഇപ്പോൾ വന്നിട്ടുള്ളത് ഒന്നു രണ്ട് സീസണുകളിലായി ഒരുമിച്ചു കളിച്ചുവരുന്ന പരിചയ സമ്പന്നരായ കളിക്കാർ മാത്രം അടങ്ങിയ ടീമുകളാണ്. സ്വന്തം തട്ടകമായ കൊച്ചിയിലേക്കാണ് സ്വന്തം കളിക്കാർ പരസ്പ്പര ഒത്തിണക്കം കാണിച്ചു തുടങ്ങുന്നതിന് മുമ്പ് ഇത്ര വലിയ ശക്തികളെ ക്ഷണിച്ചിട്ടുള്ളത്. ഇത് താരങ്ങളെ മാത്രമല്ല ആയിരക്കണക്കിന് ടീം ആരാധകരെയുമാണ് ബാധിക്കുക. ഈ ടീമുകളോടൊക്കെ തന്നെ വേണമെങ്കിൽ ആസ്ട്രേലിയയിലോ സ്പെയ്നിലോ ചെന്ന് ഈ വിധം ഗംഭീര വാർത്താ പ്രാധാന്യം കൊടുക്കാതെ പരിശീലനവും സാധാ വാം-അപ്പ് മാച്ചുകളും കളിക്കാമായിരുന്നു, ഇതൊരു ചൂതാട്ടം ആയി പോയി എന്നു തന്നെ വേണം കരുതാൻ.

ഏതായാലും കൊച്ചിയിൽ ജൂലൈ 27, ഈ വരുന്ന ശനിയാഴ്ച്ച നടയ്ക്കുന്ന ടൂർണ്ണമെന്റിലെ ബ്ബാസ്റ്റേഴ്സിന്റെ രാണ്ടാം മത്സര ഫലം ഈ പൊതു വിലയിരുത്തലിന് ഒരു അപവാദമായി മാറത്തക്കവിധം ടീമിന് അനുകൂലമാകട്ടെ എന്നതാകും കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രത്യാശകളും പ്രാർത്ഥനകളും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement