കൊച്ചി – സെപ്റ്റംബർ 19, 2025: 2025-26 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ ഔദ്യോഗിക ഗോൾഡ് ബയിങ് പാർട്ണറായി വൈറ്റ് ഗോൾഡിനെ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗോൾഡ് ബയിങ് കമ്പനിയായ വൈറ്റ് ഗോൾഡ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാകും.
വൈറ്റ് ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ബാബു സി ജോസഫ്: “ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സുമായി ഈ പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ സഹകരണത്തിലൂടെ വൈറ്റ് ഗോൾഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആരാധകരെപ്പോലെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു ആവേശകരമായ സീസണിനായി ഞങ്ങളും കാത്തിരിക്കുന്നു.”
കേരളാ ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ. അഭിക് ചാറ്റർജി: “2025-26 സീസണിൽ വൈറ്റ് ഗോൾഡിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഔദ്യോഗിക ഗോൾഡ് ബയിങ് പാർട്ണറായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. വിശ്വാസം, മികവ്, സമൂഹത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ ഞങ്ങളുടെ പൊതുവായ മൂല്യങ്ങൾ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. അതിനാൽ, ഈ സഹകരണം കളിക്കളത്തിലും പുറത്തും വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഹെഡ് ഓഫ് സ്പോൺസർഷിപ്പ് ആൻഡ് കൊമേഴ്സ്യൽ & റവന്യൂ ശ്രീ രഘു രാമചന്ദ്രൻ: “2025-26 സീസണിലെ ഞങ്ങളുടെ ഔദ്യോഗിക ഗോൾഡ് ബയിങ് പാർട്ണറായി വൈറ്റ് ഗോൾഡിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ആരാധകരിലും സമൂഹത്തിലും സ്വാധീനം ചെലുത്തുന്ന പങ്കാളിത്തങ്ങളെ ഞങ്ങൾ എന്നും സ്വാഗതം ചെയ്യുന്നു, അതുകൊണ്ടുതന്നെ വൈറ്റ് ഗോൾഡുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.”
2017-ൽ സ്ഥാപിതമായ വൈറ്റ് ഗോൾഡിന് ദക്ഷിണേന്ത്യയിൽ 60-ൽ അധികം ശാഖകളുണ്ട്. സുതാര്യമായ ഇടപാടുകൾ, കൃത്യമായ വിലനിർണ്ണയം, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ എന്നിവയിലൂടെ, സ്വർണ്ണത്തിന് ഏറ്റവും മികച്ച വില നൽകുന്ന സ്ഥാപനമെന്ന നിലയിൽ വൈറ്റ് ഗോൾഡ് പ്രശസ്തമാണ്.