ഐ എസ് എൽ സീസൺ എന്ന് തുടങ്ങും എന്ന കാര്യത്തിൽ ഒരു തീരുമാനവും ആയില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പുതിയ ജേഴ്സി പുറത്തിറക്കി. ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അവർ പുതിയ ഹോം ജേഴ്സി പുറത്തിറക്കിയത്. പതിവ് മഞ്ഞ നിറത്തിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്.
Six5Six ആണ് ജേഴ്സി നിർമ്മിച്ചിരിക്കുന്നത്. മഞ്ഞയ്ക്ക് ഇപ്പം നീല നിറവും ജേഴ്സിയിൽ ഉണ്ട്. നേരത്തെ സൂപ്പർ കപ്പ് നടക്കുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ എവേ ജേഴ്സിയും മൂന്നാം ജേഴ്സിയും പുറത്തിറക്കിയിരുന്നു.