പ്രീസീസൺ ടൂർണമെന്റിലെ അവസാന മത്സരത്തിൽ ലാലിഗ ക്ലബായ ജിറോനയ്ക്കെതിരെ പൊരുതി നിന്ന് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പാദത്തിൽ ഒരു ഗോൾ നേടാൻ മാത്രമെ കേരളം ജിറൊണയെ അനുവദിച്ചുള്ളൂ. ഒന്നാം പകുതിയുടെ അവസാനത്തിൽ ആയിരുന്നു ആ ഗോൾ വീണതും. ആ ഗോൾ ഒഴിച്ചാൽ തകർപ്പൻ പ്രതിരോധമാണ് കേരളം കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ മെൽബൺ സിറ്റിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ച ടീമായിരുന്നു ജിറോണ.
അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, റാകിപ്, ഒപ്പം കേരളത്തിന്റെ പുതിയ സൈനിംഗ് സിറിൽ കാലി എന്നിവർ ആദ്യ പകുതിയിൽ മികച്ചു നിന്നു. മികച്ച സേവും ഒപ്പം ബോക്സിൽ നിറ സാന്നിദ്ധ്യവുമായി ഗോൾകീപ്പർ നവീൻ കുമാറും ആദ്യ പകുതിയിൽ തിളങ്ങി. ധീരജ് സിംഗിനെ ബെഞ്ചിൽ ഇരുത്തി ആയിരുന്നു ഇന്ന് നവീൻ കുമാറിനെ ജെയിംസ് ഇറക്കിയത്. വഴങ്ങിയ ഗോളിൽ നവീന്റെ ചെറിയ പിഴവുണ്ടെങ്കിലും ആദ്യ പകുതി ഒരു ഗോളിൽ മാത്രം ഒതുങ്ങുയതിൽ നവീന് വലിയ പങ്കുണ്ട്.
മധ്യനിരയിൽ കിസിറ്റോയും ആദ്യ പകുതിയിൽ നന്നായി കളിച്ചു. മലയാളി താരം എം പി സക്കീറിന് ആദ്യ പകുതിയിൽ ഒരു നിർണായക ഫൗളിന് മഞ്ഞകാർഡും ലഭിച്ചു. എറിക് മൊന്റസാണ് ജിറൊണക്കായി ഗോൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial