കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഡുറൻഡ് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. തായ്‌ലൻഡിൽ നടക്കുന്ന പ്രീസീസൺ കഴിഞ്ഞ് കൊൽക്കത്തയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ആണ് ടീം പ്രഖ്യാപിച്ചത്. സിഐഎസ്എഫ്, പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നിവർക്ക് ഒപ്പം ആണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഉള്ളത്.

Picsart 24 07 31 17 42 17 524

ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റ് 1 ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിച്ചു കൊണ്ട് തങ്ങളുടെ ഡ്യൂറാൻഡ് കപ്പ് കാമ്പെയ്ൻ ആരംഭിക്കും. ഇതിനുശേഷം ഓഗസ്റ്റ് 4-ന് പഞ്ചാബ് എഫ്‌സിയും ഓഗസ്റ്റ് 10-ന് സിഐഎസ്എഫും ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കും.

ഫോർവേഡ് ജൗഷുവ സോട്ടിരിയോയും മിഡ്ഫീൽഡർ വിബിൻ മോഹനനും പരിക്ക് കാരണം ടീമിൽ ഇല്ല. ഡിഫൻഡർ പ്രബീർ ദാസ് വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ ഇല്ല. ഗോൾകീപ്പർ സച്ചിൻ സുരേഷ് വീണ്ടും കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. പുതുതായി ഒപ്പിട്ട ഡിഫൻഡർ അലക്‌സാണ്ടർ കോഫ് അടുത്ത ആഴ്ച കൊൽക്കത്തയിൽ എത്തും എന്നും ക്ലബ് അറിയിച്ചു.

KERALA BLASTERS FC Durand Cup squad

Goalkeepers: Sachin Suresh, Nora Fernandes, Som Kumar, Mohammed Arbaz

Defenders: Milos Drincic, Sandeep Singh, Hormipam Ruivah, Pritam Kotal, Alexandre Coeff, Aiban Dohling, Muhammed Saheef, Naocha Singh

Midfielders: Adrian Luna, Freddy Lallawmawma, Vibin Mohanan, Danish Farooq, Mohammed Azhar, Yoihenba Meitei, Sagolsem Bikash Singh, Saurav Mandal, Bryce Miranda, Rentlei Lalthanmawia

Forwards: Noah Sadaoui, Kwame Peprah, Rahul Kannoly Praveen, Ishan Pandita, Mohammed Aimen, Sreekuttan MS, Muhammed Ajsal