കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റാലയും അസിസ്റ്റന്റ് പരിശീലകൻ റാഫ മോണ്ടിനെഗ്രോയും ഇന്ന് കൊച്ചിയിലെത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഞ്ഞപ്പടയിൽ നിന്ന് അവർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

ഈ ഏപ്രിലിൽ ഒഡീഷയിൽ സൂപ്പർ കപ്പ് നടക്കാനിരിക്കെ, കറ്റാല ടീമിനൊപ്പം ഉടൻ തയ്യാറെടുപ്പുകൾ ആരംഭിക്കും. മൈക്കൽ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം ബ്ലാസ്റ്റേഴ്‌സിന് ഒരു മുഖ്യ പരിശീലകൻ ഉണ്ടായിരുന്നില്ല. ലീഗ് സീസണിൽ നിരാശാജനകമായ എട്ടാം സ്ഥാനം നേടിയ ശേഷം പുതിയ നേതൃത്വത്തിന് കീഴിൽ ഒരു തിരിച്ചുവരവ് ആണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.