ഡ്യൂറണ്ട് കപ്പിൽ ഒരു മത്സരത്തിൽ കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മഴ പെയ്യിക്കുകയാണ്. ഇന്ന് സി ഐ എസ് എഫിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത ആറു ഗോളുകൾക്ക് മുന്നിൽ ആണ്. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ന് ആ റെക്കോർഡ് ബ്ലാസ്റ്റേഴ്സ് തകർക്കും എന്ന സൂചനകൾ ആണ് നൽകുന്നത്.
ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. നോഹയുടെ ഒരു ചിപ് പാസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചായിരുന്നു പെപ്രയുടെ ഗോൾ. ഇതിനു പിന്നാലെ ഒമ്പതാം മിനുട്ടിൽ ഐമന്റെ അസിസ്റ്റിൽ നിന്ന് നോഹ ഗോൾ നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി.
16ആം മിനുറ്റിൽ ഐമൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നൽകി. ഐമന്റെ ഗോൾ പെപ്ര ആയിരുന്നു ഒരുക്കിയത്. ഇരുപതാം മിനുട്ടിൽ നോഹ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 25ആം മിനുട്ടിൽ നവോചയുടെ വക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഗോൾ. ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനുട്ട് ബാക്കി ഇരിക്കെ അസ്ഹറും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു സഹോദരന്റെ ഗോൾമ്
ഇനിയും ഒരു പകുതി ബാക്കിയിരിക്കെ ബ്ലാസ്റ്റേഴ്സ് എത്ര ഗോളടിക്കും എന്ന് കണ്ടറിയണം. ഇന്ന് വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്ലാസ്റ്റേഴ്സിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം