U20 ചാമ്പ്യൻഷിപ്പ്; ഗുജറാത്തിനെ തോൽപ്പിച്ച് കേരളം തുടങ്ങി

Newsroom

ദേശീയ അണ്ടർ 20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഗുജറാത്തിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളുമായി അക്ഷയ് കുമാർ കേരളത്തിൻറെ ഹീറോ ആയി.

കേരളം 24 05 03 16 32 37 871

മത്സരത്തെ പതിനൊന്നാം മിനിറ്റിൽ ആയിരുന്നു അക്ഷയ്കുമാറിന്റെ ആദ്യ ഗോൾ. 29ആം മിനിറ്റിൽ മറ്റൊരു മികച്ച ഗോളിലൂടെ അക്ഷയ് കേരളത്തിൻറെ ലീഡ് ഇരട്ടിയാക്കി. 37ആം മിനിറ്റിൽ അലൻ ഷാജിയുടെ ഗോൾ കേരളത്തിൽ കേരളം ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ഒരു ഗോൾ ഗുജറാത്ത് മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാനായില്ല. കൃഷ്ണയാണ് ഗുജറാത്തിന്റെ ആശ്വാസ ഗോൾ നേടിയത്.