അർജന്റീന ഇന്ത്യയിലേക്ക് വരാം എന്ന ഓഫർ വെച്ചപ്പോൾ എ ഐ എഫ് എഫ് ആ അവസരം നിരസിച്ചതും പിന്നാലെ കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ കേരളം കളി നടത്താൻ റെഡി ആണ് എന്ന് പറഞ്ഞതും ഏറെ വാർത്ത ആയിരുന്നു. ഇപ്പോൾ കേരളത്തിന്റെ ആവശ്യം അർജന്റീന പരിഗണിക്കുകയാണ് എന്ന് കായിക മന്ത്രി തന്നെ പറയുന്നു.
കേരളത്തിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായികമന്ത്രി അറിയിച്ചു എന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു. അർജന്റീന കേരളത്തിലേക്ക് വരാൻ താല്പര്യം അറിയിച്ച് ഒരു ഔദ്യോഗിക കത്ത് അടുത്ത ആഴ്ച കേരളത്തിന് നൽകും. ഇത് ലഭിച്ചാൽ കേരളം തുടർനടപടി ആരംഭിക്കുമെന്നും മന്ത്രി പറയുന്നു.
നേരത്തെ കേരളം കളി നടത്താം എന്ന് പറഞ്ഞപ്പോൾ എ ഐ എഫ് എഫും കേരളത്തിന്റെ ആവശ്യം പരിഗണിക്കാം എന്ന് പറഞ്ഞിരുന്നു. 32 കോടിയോളം അർജന്റീന ടീമിന് നൽകേണ്ടി വരും എന്നത് കൊണ്ടായിരുന്നു എ ഐ എഫ് എഫ് അർജന്റീനയുടെ ആവശ്യം പരിഗണിക്കാതിരുന്നത്.
അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിൽ വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രിയും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നും മന്ത്രി പറയുന്നു. കേരളത്തിന് ഈ അവസരം ലഭിക്കുക ആണെങ്കിൽ അത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും മെസ്സി ആരാധകർക്കും എറെ സന്തോഷമാകും കായിക