കേരളത്തിൽ അക്കാദമി തുടങ്ങാൻ ബൂട്ടിയ, സെലക്ഷൻ ട്രയൽസ് ഡിസംബറിൽ

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ കേരളത്തിലും അക്കാദമി തുടങ്ങുന്നു. ഇന്നലെ കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേരളത്തിൽ അക്കാദമി ആരംഭിക്കുന്നതായി ബൂട്ടിയ പറഞ്ഞത്. ബൂട്ടിയ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമി ആകും ഇത്. ഇപ്പോൾ ഡെൽഹിയിയിലും ബൂട്ടിയക്ക് അക്കാദമി ഉണ്ട്‌. ഇത് കൂടാതെ 60ൽ അധികം ട്രെയിനിങ് സെന്ററുകളും ബൂട്ടിയ നടത്തുന്നുണ്ട്.

കൊച്ചിയികും കോഴിക്കോടും ആകും ആദ്യം അക്കാദമികൾ സ്ഥാപിക്കുക. നിലമ്പൂരിൽ പീവീസ് സ്കൂളുമായി സഹകരിച്ച് റെസിഡെൻഷ്യൽ അക്കാദമിയും ബൂട്ടിയ ആരംഭിക്കും. അടുത്ത വർഷം ആദ്യം തന്നെ അക്കാദമികൾ പ്രവർത്തനമാരംഭിക്കും. ഫുട്ബോളിന് കേരളത്തിൽ ഉള്ള പ്രാധാന്യം കണക്കിലെടുത്താണ് കേരളത്തിലേക്ക് എത്തുന്നത് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

അക്കാദമികളിലേക്കുള്ള ട്രയൽസ് അടുത്തമാസം ആദ്യ നടക്കും. ഡിസംബർ ഒന്നിന് മഹാരാജാസ് കോളേജിലും ഡിസംബർ 8ന് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു സെലക്ഷൻ ട്രയൽ നടത്തുക. 5 മുതൽ 16 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രെയൽസിൽ പങ്കെടുക്കാം.

Advertisement