“റൂണിയെ ആണ് മാതൃകയാക്കുന്നത്” – ഗ്രീൻവുഡ്

- Advertisement -

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ താരം വെയ്ൻ റൂണി ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് വെയ്ൻ റൂണി. താൻ റൂണിയെ ആണ് മാതൃകയാക്കുന്നത് എന്ന് ഗ്രീൻവുഡ് പറഞ്ഞു. റൂണി മികച്ച ഗോളടിക്കാരൻ ആയിരുന്നു. അതുപോലെ ആകാൻ ആണ് താനും ശ്രമിക്കുന്നത്. യുവതാരം പറഞ്ഞു.

എപ്പോഴും നമ്മൾ ആരെയെങ്കിലും മാതൃകയാക്കും ആ ആൾ തനിക്ക് വെയ്ൻ റൂണി ആണ്. റൂണിയെ താൻ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല,എന്നെങ്കിലും നേരിട്ട കാണാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ഗ്രീൻവുഡ് പറഞ്ഞു. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയേയും താൻ ആരാധിക്കുന്നുണ്ട് എന്നും യുവ സ്ട്രൈക്കർ പറഞ്ഞു.

Advertisement