കെങ്ക്രയെ തോല്പ്പിച്ച് ഡെൽഹിക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം

ഐ ലീഗ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ഡെൽഹി എഫ് സി ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കെങ്ക്രെയെ ഏക ഗോളിനാണ് ഡെൽഹ് എഫ് സി പരാജയപ്പെടുത്തി. ലൈവാങ് ആണ് ഡെൽഹിക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഈ ഗോൾ ഒഴിച്ചാൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു ഇത്‌. 4 മത്സരങ്ങളിൽ 12 പോയിന്റുമായി ഡെൽഹി ഒന്നാമത് ഫിനിഷ് ചെയ്തു. 9 പോയിന്റുള്ള കെങ്ക്രെ രണ്ടാമതും ഫിനിഷ് ചെയ്തു. ഈ രണ്ടു ടീമുകളും ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് അവസാന റൗണ്ടിലേക്ക് മുന്നേറിയത്‌