കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌പോർട്‌ഹുഡ്‌ അക്കാദമി 2023-24 ബാച്ചിലേക്ക് ട്രയൽസ്‌ സംഘടിപ്പിക്കുന്നു

Newsroom

Picsart 23 04 25 17 41 19 631
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, 2023 ഏപ്രിൽ 25: കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയുടെ യങ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌പോർട്‌ഹുഡ്‌ അക്കാദമിയുടെ (വൈബിഎസ്‌എ) 2023–24 ബാച്ചിലേക്കുള്ള അഡ്‌മിഷൻ നടപടികൾ ആരംഭിക്കുന്നു. അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്‌ ഇതിനായുള്ള സ്‌കോളർഷിപ്പ്‌ ട്രയൽസിൽ പങ്കെടുക്കാം. ഏപ്രിൽ 28, 29, 30 ദിവസങ്ങളിലായി സംസ്ഥാനത്ത് വൈബിഎസ്‌എയുടെ അറുപത്‌ കേന്ദ്രങ്ങളിലാണ്‌ ട്രയൽസ് നടക്കുന്നത്‌.

കേരള ബാസ്റ്റേഴ്സ് 23 04 25 17 41 37 284

ട്രയൽസിലൂടെ കേരളത്തിലെ കുരുന്നു പ്രതിഭകളെ കണ്ടെത്തി അവർക്ക്‌ ലോകോത്തര നിലവാരമുള്ള സൗകര്യത്തോടുകൂടി പരിശീലനം നൽകുക എന്നതാണ്‌ വൈബിഎസ്‌എ ലക്ഷ്യമിടുന്നത്. ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ അക്കാദമിക്‌ ഫീസിന്റെ 50 ശതമാനം സ്‌കോളർഷിപ്പായി‌ ലഭിക്കും. ഫുട്‌ബോൾ സ്വപ്നം കണ്ട്‌ കഴിയുന്ന കുട്ടികൾക്ക്‌ അവരുടെ കുതിപ്പിന്‌ മഹത്തായ സേവനം വൈബിഎസ്‌എ ഉറപ്പു നൽകുന്നു.

വിജയകരമായ മൂന്നാം വർഷത്തിലേക്കാണ്‌ അക്കാദമി കടക്കുന്നത്‌. അടിസ്ഥാന വികസനത്തിന്റെ ഭാഗമായി 14 ജില്ലകളിലായി 80 കേന്ദ്രങ്ങളാണുള്ളത്‌. ഇതുവരെ 18 വയസിൽ താഴെയുള്ള 9,000 വിദ്യാർത്ഥികൾക്ക്‌ പരിശീലനം നൽകികഴിഞ്ഞു. ഈ വർഷം കേരളത്തിലെ സ്‌കൂളുകളുമായി ചേർന്ന്‌ അത്‌ വിപൂലികരിക്കാനും കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌പോർട്‌ഹുഡ്‌ അക്കാദമി ലക്ഷ്യമിടുന്നു‌.

രജിസ്റ്റർ ചെയ്യുന്നതിന് www.sporthood.in/ybsatrials എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് 844 844 9224 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.