കാന്റെ ചെൽസിയിൽ പുതിയ കരാർ ഒപ്പിടുന്നതിന് അടുത്ത്

Newsroom

ചെൽസി മിഡ്ഫീൽഡർ എൻ’ഗോലോ കാന്റെ ക്ലബിൽ അധികം വൈകാതെ തന്നെ പുതിയ കരാർ ഒപ്പുവെക്കും. കാന്റെയുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഫ്രഞ്ചുകാരന്റെ കരാർ നിലവിലെ സീസണിന്റെ അവസാനത്തോടെ തീരാൻ ഇരിക്കെയാണ് ചെൽസി ആരാധകർക്ക് സന്തോഷം നൽകുന്ന ഈ വാർത്ത വരുന്നത്.

Picsart 23 02 22 20 39 31 932

ഓഗസ്റ്റിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ഏറ്റ പരിക്കിനെത്തുടർന്ന് കാന്റെ ഇപ്പോഴും പുറത്തിരിക്കുകയാണ്. താരം പൂർണ്ണ ഫിറ്റ്നസ് നേടി കളത്തിലേക്ക് തിരികെവരാൻ ഇരിക്കുകയാണ്. മാർച്ച് തുടക്കം മുതൽ താരം ചെൽസി മിഡ്ഫീൽഡിൽ ഉണ്ടാകും.

2016ൽ ക്ലബിൽ ചേർന്നതു മുതൽ ചെൽസിയുടെ ഒരു പ്രധാന കളിക്കാരനാണ് കാന്റെ, രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടാൻ അവരെ അദ്ദേഹം സഹായിച്ചു.