കാന്റെ തിരികെ കളത്തിലെത്തി

Newsroom

Picsart 23 03 25 15 14 03 983
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ മധ്യനിര താരം എംഗോളോ കാന്റെ നീണ്ട 7 മാസത്തിനു ശേഷം കളത്തിൽ തിരികെയെത്തി. ഇന്നലെ ചെൽസി അണ്ടർ 21ന് വേണ്ടിയാണ് കാന്റെ കളത്തിൽ എത്തിയത്. വരും ആഴ്ചയിൽ ചെൽസി സീനിയർ ടീമിനായും കാന്റെ കളത്തിൽ എത്തും. കാന്റെ തിരിച്ചുവരവിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആയി എന്ന് പോട്ടർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കാന്റെ 23 03 25 15 14 18 838

പരിക്കുമൂലം അവസാന ഏഴു മാസമായി കാന്റെ കളത്തിന് പുറത്താണ്. ഒക്ടോബർ 18-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാന്റെ, തന്റെ തിരിച്ചുവരവിനെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്‌.തിരിച്ചെത്തിയ ഉടനെ കാന്റെ ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കുൻ എന്നാണ് പ്രതീക്ഷ. 2027 വരെ നീണ്ടുനിൽക്കുന്ന കരാർ ചെൽസി കാന്റെക്ക് ഓഫർ ചെയ്തിട്ടുണ്ട്.