ഹാരി കെയ്ൻ യൂറോ കപ്പ് കളിക്കുന്നത് സംശയം

ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സീസൺ അവസാനം നടക്കുന്ന യൂറോ കപ്പിൽ ഇംഗ്ലണ്ടിനായി കളിക്കുന്നത് സംശയമാണ് എന്ന് വാർത്തകൾ. ടോട്ടൻഹാം താരമായ കെയ്ൻ പരിക്ക് കാരണം നീണ്ട കാലം പുറത്തിരിക്കേണ്ട അവസ്ഥയിലാണ്.പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെതിരായ മത്സരത്തിൽ ആയിരുന്നു ഹരി കെയ്ന് പരിക്കേറ്റത്.

ആദ്യം ചെറിയ പരിക്കാണ് എന്നാണ് തോന്നിപ്പിച്ചത് എങ്കിലും പിന്നീട് താരത്തിന് സീസൺ തന്നെ നഷ്ടമായേക്കും എന്ന് ക്ലബ് അറിയിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സ്വപ്നങ്ങളെയും കെയ്നിന്റെ പരിക്ക് ബാധിക്കും എന്നാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോളടിച്ചു കൂട്ടിയ താരമാണ് കെയ്ൻ.

Previous article8 ഓവറില്‍ നിന്ന് 115 റണ്‍സ്, എച്ച് & ആര്‍ ബ്ലോക്ക് വൈറ്റ്സിന്റെ വിജയം 85 റണ്‍സിന്
Next articleന്യൂസിലാൻഡിനെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം