ലുകാകു പിറകിൽ നിന്ന് കുത്തി, ഈ ചതിക്ക് മാപ്പില്ല എന്ന് ഇന്റർ മിലാൻ ആരാധകർ

Newsroom

തങ്ങളുടെ മുൻ സ്റ്റാർ സ്‌ട്രൈക്കർ റൊമേലു ലുകാകു ഇറ്റാലിയൻ എതിരാളികളായ യുവന്റസുമായി ഒരു ട്രാൻസ്ഫറിനെക്കുറിച്ച് ചർച്ചയിൽ ഏർപ്പെട്ടത് ഇന്റർ മിലാൻ ആരാധകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. അവരുടെ രോഷവും നിരാശയും ഇന്ന് അവർ ഔദ്യോഗികമായി തന്നെ പ്രകടിപ്പിച്ചു. ലുകാകു ഞങ്ങളെ വഞ്ചിച്ചു എന്നാണ് ഇന്റർ മിലാൻ ആരാധകർ പറയുന്നത്.

ലുകാകു 23 07 18 18 02 40 257

കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്ന് ഇന്റർ മിലാന് വന്നു ലോണിൽ കളിച്ച ലുക്കാക്കു, മാതൃ ക്ലബ്ബിലേക്ക് മടങ്ങിയെങ്കിലും ഇന്റർ അദ്ദേഹത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് ലുകാകു യുവന്റസുമായി ചർച്ച നടത്തിയത്‌. ഇതോടെ ഇന്റർ മിലാൻ മാനേജ്മെന്റ് ലുകാകുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചു.

ഇന്റർ മിലാൻ ആരാധകരാറ്റ Curva Nord, ലുക്കാക്കുവിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. “ഇനി ഒരിക്കലും പരസ്പരം കാണരുത്, ലുക്കാക്കു. നിങ്ങൾ ഞങ്ങളെ എല്ലാവരെയും ഒറ്റിക്കൊടുത്തു. പ്രയാസകരമായ നിമിഷങ്ങളിൽ ഞങ്ങൾ നിങ്ങളെ എപ്പോഴും പ്രതിരോധിച്ചു, ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് ഒരു കുത്ത് തരുന്നു. നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനല്ല.” പ്രസ്താവനയിൽ പറയുന്നു.

ഇന്റർ മിലാനിലെ കാലത്ത് ലുക്കാക്കുവിന് ലഭിച്ച അചഞ്ചലമായ പിന്തുണയാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. ഞങ്ങളുടെ ക്രസ്റ്റിൽ ചുംബിച്ച പണത്തിനായി ഞങ്ങളുടെ വൈരികളുടെ അടുത്തേക്ക് നിങ്ങൾ പോകും എന്ന് കരുതിയില്ല എന്നും പ്രസ്താവനയിൽ പറയുന്നു.

യുവന്റസിലേക്കുള്ള ലുക്കാക്കുവിന്റെ സാധ്യതയുള്ള ട്രാൻസ്ഫർ ഇപ്പോഴും ചർച്ചാ ഘട്ടത്തിലാണ്‌. യുവന്റസ് ചെൽസിക്ക് മുന്നിൽ അവരുടെ ആദ്യ ബിഡ് സമർപ്പിച്ചിട്ടുണ്ട്.