യുവന്റസിന്റെ പുതിയ ഹോം ജേഴ്സി എത്തി

സീരി എ ലീഗ് ക്ലബായ യുവന്റസ് പുതിയ ഹോം ജേഴ്സി പുറത്തിറക്കി. സ്ഥിരം വെളുപ്പും കറുപ്പും കലർന്ന നിറത്തിലാണ് പുതിയ ഡിസൈൻ. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ജേഴ്സി ഡിസൈന് യുവന്റസ് ആരാധകർക്ക് ഇടയിൽ സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്‌. ഈ സീസണിലെ നിരാശ വരും സീസണിൽ മാറ്റാൻ ആകും എന്ന പ്രതീക്ഷയിൽ പുതിയ സീസണായി യുവന്റസ് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. യുവന്റസ് ലീഗിലെ അവസാന മത്സരത്തിൽ ഈ പുതിയ ജേഴ്സി അണിയും.20220513 135247

20220513 135201

20220513 135152

20220513 135148