നന്ദകുമാർ ശേഖർ ചെന്നൈയിനിലേക്ക്

20220513 121136

ഒഡീഷയുടെ വിങ്ങർ ആയ നന്ദകുമാർ ശേഖറിനെ ചെന്നൈയിൻ സ്വന്തമാക്കും. ഇതു സംബന്ധിച്ച് ഇരു ക്ലബുകളുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദകുമാറിന് പകരം ചെന്നൈയിന്റെ ഒരു താരം ഒഡീഷയിലേക്ക് പോകാൻ ആണ് സാധ്യത. 26കാരനായ നന്ദകുമാർ തമിഴ്‌നാട് സ്വദേശിയാണ്. 2017ൽ ചെന്നൈ സിറ്റിയിൽ നിന്നായിരുന്നു താരം ഡെൽഹി ഡൈനാമോസിലേക്ക് പോയത്.

ഡെൽഹി ഡൈനാമോസ് ക്ലബ് മാറി ഒഡീഷ ആയപ്പോൾ താരം അവിടെ തുടർന്നു. ഐ എസ് എല്ലിൽ ഇതുവരെ 62 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടുകയും 10 അസിസ്റ്റ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 12 മത്സരങ്ങൾ കളിച്ചിരുന്നു.