ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് അക്കാദമിക്ക് വൻ ജയം. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമിയെ ആണ് ടോസ് അക്കാദമി തോൽപ്പിച്ചത്. 9 ഗോളുകളാണ് ഇന്ന് കൊച്ചിയിൽ പിറന്നത്. മൂന്നിനെതിരെ ആറു ഗോളുകൾക്കായിഉന്നു ടോസിന്റെ വിജയം. ഭരദ്വാജ് അനക്കരയുടെ നാലു ഗോളുകൾ ആണ് ടോസിന് വിജയം സമ്മാനിച്ചത്. 1, 40, 68, 77 മിനുട്ടുകളിൽ ആയിരുന്ന് ഭരദ്വാജിന്റെ ഗോളുകൾ. അശ്വിൻ, ആകാശ് എന്നിവരാണ് ടോസിന്റെ മറ്റു ഗോളുകൾ നേടിയത്. ടോസിന്റെ ഗ്രൂപ്പിലെ രണ്ടാം ജയമാണിത്. ഇപ്പോൾ ആറു പോയന്റുള്ള ടോസ് അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. അന്ന് വിജയിച്ചാൽ മാത്രമെ ടോസിന് പ്ലേ ഓഫ് പ്രതീക്ഷ ഉണ്ടാവുകയുള്ളൂ.