ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സിക്ക് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയെ ആണ് പറപ്പൂർ എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. കളിയുടെ 51ആം മിനുട്ടിൽ റൊയോ റോജസ് റോബനാണ് പറപ്പൂരിന്റെ വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ഇതോടെ പറപ്പൂർ എഫ് സിക്ക് 6 പോയന്റായി. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയന്റുള്ള ഗോകുലം കേരള എഫ് സി ആണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്.