സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോടിനെ തോൽപ്പിച്ച് തൃശ്ശൂർ ചാമ്പ്യന്മാർ

Picsart 22 05 28 18 24 28 281

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരിന് കിരീടം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ച് ആണ് തൃശ്ശൂർ കിരീടം സ്വന്തമാക്കിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതമാണ് സ്കോർ ചെയ്തത്‌‌. മുഹമ്മദ് അജ്സൽ നേടിയ 45ആം മിനുട്ടിലെയും 57ആം മിനുട്ടിലെയും ഗോളുകൾ കോഴിക്കോടിന് 2 ഗോളിന്റെ ലീഡ് നൽകിയിരുന്നു.Img 20220528 Wa0052

എന്നാൽ തൃശ്ശൂർ തിരിച്ചടിച്ചു. അവർ 72ആം മിനുട്ടിൽ ഷിജാസിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് കോഴിക്കോട് വിജയം ഉറപ്പിച്ചു എന്ന് കരുതിയ കളിയുടെ 95ആം മിനുട്ടിൽ അനന്ദുവിലൂടെ തൃശ്ശൂർ സമനിലയും പിടിച്ചു. പെനാൾട്ടി ഷൂട്ടൗട്ടുൽ 6-5നാണ് തൃശ്ശൂർ ജയിച്ചത്.

സെമിയിൽ ആതിഥേയരായ കാസർഗോഡിനെ തോൽപ്പിച്ച് ആയിരുന്നു തൃശ്ശൂർ ഫൈനലിൽ എത്തിയത്. മുൻ റൗണ്ടുകളിൽ തൃശ്ശൂർ മലപ്പുറത്തെയും കൊല്ലത്തെയും തോൽപ്പിച്ചിട്ടുണ്ട്.

Previous articleസൂസൈരാജ് മോഹൻ ബഗാൻ വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചു
Next articleമികച്ച തുടക്കത്തിന് ശേഷം ശ്രീലങ്ക തകര്‍ന്നു, മൂന്നാം ടി20യിലും പാക്കിസ്ഥാന് വിജയം