സംസ്ഥാന ജൂനിയർ ഫുട്ബോൾ, കാസർഗോഡ് സെമി ഫൈനലിൽ

Img 20220524 200851

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ ആതിഥേയരായ കാസർഗോഡ് സെമി ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാസർഗോഡ് എറണാകുളത്തെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാസർഗോഡിന്റെ വിജയം. ഇനാസ് കാസർഗോഡിനായി ഇനാസ്, മുഹമ്മദ്, ജിതിൻ കുമാർ എന്നിവർ ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന അഞ്ചു മിനുട്ടുകളിൽ ആണ് എല്ലാ ഗോളും വന്നത്.Img 20220524 Wa0068

കഴിഞ്ഞ മത്സരത്തിൽ ആലപ്പുഴയെ ആയിരുന്നു കാസർഗോഡ് തോൽപ്പിച്ചത്. മറ്റന്നാൾ നടക്കുന്ന സെമിയിൽ തൃശ്ശൂരിനെ ആകും കാസർഗോഡ് നേരിടുക.

Previous articleഫ്രഞ്ച് ഓപ്പൺ, ഷാപോവലോവിനെ ഞെട്ടിച്ച് 19കാരൻ ഹോൾഗർ റൂൺ
Next articleഅലോൺസോയെ ചെൽസി വിടാൻ അനുവദിക്കും, താരത്തിനായി ബാഴ്‌സലോണ രംഗത്ത്