സംസ്ഥാന ജൂനിയർ ഫുട്ബോൾ; എറണാകുളം സെമി ഫൈനലിൽ

Newsroom

മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം സെമി ഫൈനൽ. ബി ഗ്രൂപ്പിൽ ഇന്ന് നടന്ന അവസാന മത്സരത്തിൽ കൊല്ലത്തെ പരാജയപ്പെടുത്തിയാണ് എറണാകുളം സെമി ഉറപ്പിച്ചത്. ഇന്നലെ മഴ കാരബ്ബം മാറ്റി വെച്ച മത്സരം ഇന്ന് 2-1 എന്ന സ്കോറിനാണ് എറണാകുളം ജയിച്ചത്. എറണാകുളത്തിനു വേണ്ടി അഫ്താബ് ആണ് രണ്ട് ഗോളുകളും നേടിയത്.

ആദ്യ രണ്ട് മത്സരത്തിൽ എറണാകുളം കാസർഗോഡിനെയും ഇടുക്കിയെയും തോൽപ്പിച്ചിരുന്നു. ഇതോടെ 9 പോയന്റുമായി എറണാകുളം ഗ്രൂപ്പിൽ ഒന്നാമത് എത്തി. സെമിയിൽ ഗ്രൂപ്പ് ഡി വിജയികളെ ആകും എറണാകുളം നേരിടുക. നവംബർ 3നായിരിക്കും സെമി നടക്കുക.