ഹാർദിക് കാത്തിരിക്കുന്നു

Hardikpandya

ഗുജറാത്ത് കാത്തിരിക്കുന്നു, ഫൈനൽസ് കളിക്കാൻ ഒരു എതിർ ടീമിനെ. അവസാന പ്ലേ ഓഫിൽ രാജസ്ഥാൻ ബാംഗ്ളൂരിനെ നാളെ നേരിടുമ്പോൾ, ഹാർദിക്കും ഉണ്ടാകും ടിവിക്ക് മുന്നിൽ.

ഒരു തുലാസ് വച്ചു തൂക്കി നോക്കിയാൽ, കളിക്കരുത്തിൽ ആർസിബി തന്നെയാകും മുന്നിൽ. പക്ഷെ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും സ്വന്തമായുള്ള രാജസ്ഥാനെ അളക്കാൻ അത് പോര.

ഒരു പടിദാറിന് ഒരു യശസ്വി, കോഹ്ലിക്ക് ചെക്ക് വയ്ക്കാൻ ബട്ട്ളർ, ഫാഫിന് നേരെ സഞ്ജു, മക്സ്വെല്ലിന് പകരം പടിക്കൽ, ഡികെക്ക് ഒപ്പം നിൽക്കാൻ ഹിറ്റി, ഇങ്ങനെ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ് രണ്ടും. 150 സ്‌ട്രൈക്ക് റേറ്റിൽ 30/40 റണ്ണുകൾ നേടിയെടുക്കാൻ ഇവർക്കൊക്കെ സാധിക്കും, പക്ഷെ ജയിക്കണം എങ്കിൽ അത് പോര. തുടക്കത്തിൽ വിക്കറ്റുകൾ കളയാതെ നല്ല ഒരു കൂട്ടുകെട്ട് കിട്ടിയെങ്കിൽ മാത്രമേ ജയിക്കാൻ സാധിക്കൂ. 200 റണ്സ് ഒക്കെ ചെയ്‌സ് ചെയ്ത് മറികടക്കാൻ കഴിവുള്ള ടീമുകളാണ് രണ്ടും. ഫൈനൽസിലേക്കുള്ള പാതയിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാൻ സാധിക്കുന്നതും ഒരു പ്രധാന ഘടകമാകും.

ബോളിങ് ഡിപ്പാർട്ട്‌മെന്റ് രണ്ട് ടീമുകളുടെയും ശക്തമാണ്. യുസിക്ക് ഹസരംഗ, ബോൾട്ടിന് ഹർഷൽ, പ്രസിദ്ധിന് സിറാജ് എന്നിങ്ങനെ കട്ടക്ക് നിൽക്കുന്ന ബോളർമാർ. റണ് റേറ്റ് കുറച്ചു നിറുത്താൻ പറ്റിയാൽ മാത്രം പോര, അവസാന ഓവറുകളിൽ എതിരാളികളെ പിടിച്ചു കെട്ടാനും ബോളർമാർക്കു സാധിച്ചാൽ വിജയം അരികെയാണ്.

ഇവയെല്ലാം രണ്ട് ടീമുകൾക്കും അറിയാവുന്ന കാര്യങ്ങളാണ്. ഈയ്യിടെ കഴിഞ്ഞ പ്രധാന കളികളിൽ പക്ഷെ വിജയവും പരാജയവും തീരുമാനിച്ച ഘടകം ഫീല്ഡിങ് ആയിരുന്നു. ബൗണ്ടറികൾ തടുത്തും, ക്യാച്ചുകൾ പിടിച്ചും ഫീൽഡിൽ തിളങ്ങുന്ന ടീമിനാകും വിജയം.