നഗൽസ്മൻ ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു

Newsroom

ഹാൻസി ഫ്ലിക്കിന് പകരക്കാരനായി നാഗൽസ്മാനെ ജർമ്മൻ ദേശീയ ടീം പരിശീലകനായി നിയമിച്ചു. ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഒരു ഹ്രസ്വകാല കരാറിൽ ആണ് അദ്ദേഹം ജർമ്മൻ കോച്ചായി എത്തുന്നത്.

Picsart 23 09 22 15 50 46 321

കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്കിൽ ജപ്പാനോട് പരാജയപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഹാൻസി ഫ്ലിക്കിനെ ജർമ്മനി പുറത്താക്കിയത്. 36-കാരനായ നഗൽസ്മാന്റെ ആദ്യ മത്സരം യു‌എസ്‌എയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരമാകും. ഒക്ടോബർ 14ന് ഹാർട്ട്‌ഫോർഡിൽ ആണ് ആ കളി നടക്കുന്നത്.

യൂറോ 2024ലെ പ്രകടനം നോക്കിയാകും അദ്ദേഹത്തിന് ദീർഘകാല കരാർ നൽകണോ എന്ന് ജർമ്മനു ആലോചിക്കുക. ജർമ്മനി ഏറെ കാലമായി ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെ ദേശീയ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ക്ലോപ്പിന് 2026വരെ ലിവർപൂളിൽ കരാർ ഉണ്ട്. അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പിനു മുമ്പ് ക്ലോപ്പിനെ കൊണ്ടു വരിക അത്ര എളുപ്പമാകില്ല‌