അർജന്റീനൻ യുവതാരം ഹൂലിയൻ ആൽവരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് താരം. താരത്തിന്റെ സൈനിംഗ് അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 95 മില്യണോളം ആണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനായി മാഞ്ചസ്റ്റർ സിറ്റിക്ക് നൽകിയത്. 70 മില്യൺ ട്രാൻസ്ഫർ ഫീയും ഒപ്പം 25 മില്യണോളം ആഡ് ഓണും ആയിരിക്കും അത്ലറ്റിക്കോ മാഡ്രിഡ് നൽകുക.
പി എസ് ജിയും അത്ലറ്റിക്കോ മാഡ്രിഡും ആണ് ആൽവരസിനായി രംഗത്ത് ഉണ്ടായിരുന്നത്. പി എസ് ജിയെക്കാൾ വലിയ ട്രാൻസ്ഫർ ഫീ ആണ് മാഡ്രിഡ് ടീം വാഗ്ദാനം ചെയ്യുന്നത്. ആൽവരസ് 2029 വരെയുള്ള കരാർ അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെച്ചു.
🕷 ¡La araña es rojiblanca! ❤🤍 pic.twitter.com/t5VdXHkSlu
— Atlético de Madrid (@Atleti) August 12, 2024
കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റും പ്രീമിയർ ലീഗിൽ ആൽവരസ് നേടിയിരുന്നു.