ജൂഡ് ബെല്ലിങ്ഹാമിന് പരിക്ക്, ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും

Newsroom

വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തുൽ മിഡ്‌ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിന്റെ സേവനം റയൽ മാഡ്രിഡിന് നഷ്ടമാകും. ഇടത് കണങ്കാലിന് പരിക്കേറ്റ ജൂഡ് ലെപ്സിഗിനെതിരായ ആദ്യ പാദ മത്സരത്തിൽ കളിക്കില്ല റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു, അദ്ദേഹം മൂന്നാഴ്ച വരെ പുറത്തിരിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂഡ് 24 02 11 09 30 52 303

ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ റയൽ മാഡ്രിഡിനായി നേടാൻ ജൂഡിന് ആയിട്ടുണ്ട്. ചൊവ്വാഴ്ച ആണ് ആർബി ലെപ്‌സിഗും റയൽ മാഡ്രിഡ് ജർമ്മനിയിൽ വെച്ച് ആദ്യ പാദ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ഇന്നലെ ലാ ലിഗയിൽ ജിറോണയ്‌ക്കെതിരായ 4-0 എന്ന വിജയത്തിൽ ഇരട്ട ഗോളുകൾ നേടി ഹീറോ ആകാൻ ജൂഡ് ബെല്ലിങ്ഹാമിനായിരുന്നു‌.