ജോസെ മൗറീഞ്ഞോ തുർക്കിയിലേക്ക്

Newsroom

Updated on:

Picsart 24 05 31 15 43 03 650
Download the Fanport app now!
Appstore Badge
Google Play Badge 1

ജോസെ മൗറീഞ്ഞോ ഇനി തുർക്കിയിൽ. തുർക്കി ക്ലബായ ഫെനർബചെയിൽ മൗറീഞ്ഞോ കരാർ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് തന്നെ മൗറീഞ്ഞോ തുർക്കിയിൽ എത്തും. 2026വരെയുള്ള കരാറിൽ ആകും അദ്ദേഹം ഒപ്പുവെക്കുക.

ജോസെ 24 01 16 14 14 55 377

എ എസ് റോമയുടെ പരിശീലക സ്ഥാനത്ത് നിന്ന് മൗറീഞ്ഞോ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് പുറത്തായി‌രുന്നു. ജോസെ യൂറോപ്പിൽ പ്രധാന അഞ്ചു ലീഗിൽ തുടരും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അത് നടന്നില്ല. ഇതിനു മുമ്പ് മൂന്ന് സീസണുകലായി ജോസെ റോമക്ക് ഒപ്പം ആയിരുന്നു. ഈ സീസണിലെ മോശം ഫോം ആണ് ജോസെയെ റോമ പുറത്താക്കാൻ കാരണം.

ഒരു സീസൺ മുമ്പ് റോമയെ കോൺഫറൻസ് ലീഗ് കിരീടം നേടാൻ ജോസെ സഹായിച്ചിരുന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ഫൈനലിൽ എത്താനും റോമക്ക് ആയിരുന്നു.

മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ഇന്റർ മിലാൻ, പോർട്ടോ തുടങ്ങി വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ ആണ് ജോസെ.