“ടാലന്റ് നോക്കിയാൽ മെസ്സിയും ക്രിസ്റ്റ്യാനോ ഒന്നും റൊണാൾഡോയ്ക്ക് അടുത്ത് എത്തില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒക്കെ മുകളിലാണ് ബ്രസീലിന്റെ റൊണാൾഡോയെ മൗറീനോ വെക്കുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോയും വലിയ താരങ്ങളാണ് അവരെ വലുതാക്കുന്നത് അവർക്ക് 15 വർഷങ്ങളോളം മികച്ച ഫോമിൽ കളിക്കാൻ കഴിഞ്ഞു എന്നതാണ്.

മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും സ്ഥിരത അവരെ എക്കാലത്തെയും മികച്ച താരങ്ങളാക്കുന്നു. എന്നാൽ ടാലന്റും സ്കില്ലും നോക്കുകയാണെങ്കിൽ ഈ ലോകത്തെ ഏറ്റവും വലിയ താരം ബ്രസീൽ ഇതിഹാസം റൊണാൾഡോ ആണ്. ആരും ടാലന്റിന്റെ കാര്യത്തിൽ റൊണാൾഡോയെ മറികടക്കില്ല എന്നും ജോസെ പറഞ്ഞു.