“കിരീടം നോക്കുകയാണെങ്കിൽ തന്നെക്കാൾ മുന്നിൽ ആരുമില്ല” ബാലൻ ഡി ഓറിനെ കുറിച്ച് ജോർഗീഞ്ഞോ

20210713 213640

ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും നേടിയ ജോർഗീഞ്ഞോ അടുത്ത ബാലൻ ഡി ഓറിനായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ മുന്നിൽ ഉണ്ടാകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. എന്നാൽ താൻ അതിൽ കാര്യമായി പ്രവചനം നടത്തുന്നില്ല എന്ന് ഇറ്റാലിയൻ മിഡ്ഫീൽഡർ പറഞ്ഞു. മെസ്സിയാണ് ഇപ്പോൾ ബാലൻ ഡി ഓർ പ്രതീക്ഷയിൽ മുന്നിൽ ഉള്ളത്.

താൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമല്ല എന്ന് തനിക്ക് അറിയം എന്ന് ജോർഗീഞ്ഞോ പറഞ്ഞു. ബാലൻ ഡി ഓർ ആർക്കു ലഭിക്കും എന്നത് അത് നിശ്ചയിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചിരിക്കും എന്ന് ജോർഗീഞ്ഞോ പറഞ്ഞു. “കഴിവു നോക്കി ആണെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും മികച്ചവനല്ലെന്ന് എനിക്കറിയാം. എന്നാൽ കിരീടങ്ങളെ അടിസ്ഥാനമാക്കി ബാലൻ ഡി ഓർ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ സീസണിൽ എന്നെക്കാൾ കൂടുതൽ ആരും വിജയിച്ചിട്ടില്ല.” ചെൽസി താരം പറഞ്ഞു.

Previous articleകൂറ്റന്‍ സ്കോര്‍ നേടിയിട്ടും രക്ഷയില്ല, പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും കെട്ടുകെട്ടിച്ച് ഇംഗ്ലണ്ട്
Next articleലീഗ് കപ്പിൽ ഇത്തവണ സെമി ഫൈനൽ രണ്ടു പാദമായി തന്നെ നടക്കും