ഫെനർബെചെയുടെ പരിശീലകനയി ജോർഗെ ജീസുസ് ചുമതലയേൽക്കും. 67കാരനായൗൻ ഫ്ലമെംഗോ പരിശീലകൻ ഇന്ന് തുർക്കിയിൽ ക്ലബിന്റെ ചുമതലയേൽക്കാൻ ആയി എത്തി. അവസാനമായി ബെൻഫികയെ ആയിരുന്നു ജോർഗെ ജീസുസ് പരിശീലിപ്പിച്ചിരുന്നത്. ഫ്ലമെഗോ, അൽ ഹിലാൽ, സ്പോർടിങ് ലിസ്ബൺ, ബ്രാഗ എന്ന് തുടങ്ങി നിരവധി ക്ലബുകളെ ജോർഗെ ജീസസ് പരിശീലിപ്പിച്ചിട്ടുണ്ട്. കരിയറിൽ 19 കിരീടങ്ങൾ നേടിയിട്ടുള്ള ജീസസ് ഫെനർബചെയെ കരകയറ്റും എന്നാണ് ക്ലബും ആരാധകരും കരുതുന്നത്.