യുവ ഡിഫൻഡർ ലൈഷ്‌റാം ജോൺസൺ സിങ്ങിനെ ഗോകുലം സ്വന്തമാക്കി

Newsroom

യുവ ഡിഫൻഡർ ലൈഷ്‌റാം ജോൺസൺ സിങ്ങിനെ മൂന്ന് വർഷത്തെ കരാറിൽ സൈൻ ചെയ്തു ഗോകുലം കേരള എഫ് സി . മണിപ്പൂരിൽ നിന്നുള്ള 18 കാരനായ പ്രതിഭ തന്റെ കരിയറിൽ ഉടനീളം അപാരമായ കഴിവുകൾ പ്രകടിപ്പിച്ചു.

ഗോകുലം 23 07 10 20 08 01 407

ചെന്നൈയിൻ എഫ്‌സി, ബുറൈൽ ഫുട്‌ബോൾ ക്ലബ്, സഗോൾബാൻഡ് യുണൈറ്റഡ്, ഫുട്‌ബോൾ ക്ലബ് അരീക്കോട് , ബെംഗളൂരു ഫുട്‌ബോൾ ക്ലബ്, എസ്എഐ ഗുവാഹത്തി തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ലൈഷ്‌റാം ജോൺസൺ സിങ്ങ് പരിചയസമ്പന്നനാണ്. ഫീൽഡിൽ മികച്ച കഴിവും അർപ്പണബോധവും നിശ്ചയദാർഢ്യവും അദ്ദേഹം സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്.

സൈനിഗ് പൂർത്തിയാക്കിയ ശേഷം, പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു , “ലൈഷ്‌റാം തന്റെ കരിയറിൽ ഉടനീളം അപാരമായ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിച്ച പ്ലെയേറാണ്.അദ്ദേഹത്തെ ജികെഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഗോകുലം കേരള എഫ്‌സിയിൽ എന്റെ യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ് എന്ന് ലൈഷ്‌റാം ജോൺസൺ സിംഗ്, ജികെഎഫ്‌സിയിൽ ചേരുന്നതിന്റെ ആവേശം പ്രകടിപ്പിച്ചു. ഗോകുലം കേരള ഒരു ചാമ്പ്യൻ ടീമാണ്, ഈ സീസണിൽ അവരോടൊപ്പോം ഐ-ലീഗ് കിരീടത്തിനായി പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു! അദ്ദേഹം കൂട്ടി ചേർത്തു .