ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിൽ നിന്ന് ജോബി ജസ്റ്റിൻ പുറത്ത്

- Advertisement -

2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യം ടീമിൽ നിന്ന് മലയാളി താരം ജോബി ജസ്റ്റിൻ പുറത്തായി. ആദ്യ രണ്ട് മത്സരത്തിനായുള്ള സാധ്യതാ ടീമിൽ ജോബിയും ഇടം പിടിച്ചിരുന്നു. എന്നാൽ 34 അംഗ ടീമിനെ 28 അംഗ ടീമാക്കി വെട്ടികുറച്ചപ്പോൾ ജോബി ജസ്റ്റിൻ പുറത്തായി. ജോബി അടക്കം ആറു താരങ്ങളാണ് ടീമിൽ നിന്ന് പുറത്തായത്.

ജോബി, ജെറി ലാൽറിൻസുവാള, സലാം രഞ്ജൻ സിംഗ്, പ്രണോയ് ഹാൾദർ, ഫറൂഖ് ചൗദരി, അൻവർ അലി എന്നിവരാണ് ടീമിൽ നിന്ന് ഇപ്പോൾ പുറത്തായിരുക്കുന്നത്‌. അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നീ മലയാളികൾ ടീമിനൊപ്പം തന്നെ തുടരും. സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ഒമാനെയാണ് ഇന്ത്യ നേരിടുക. ഖത്തറിനെതിരായ രണ്ടാം മത്സരത്തിനായുള്ള ടീമും ഈ സാധ്യതാ ടീമിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുക്കുക.

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Advertisement