ലീഡ്സില്‍ ടോസ് ഇംഗ്ലണ്ടിന്, ബൗളിംഗ് തിരഞ്ഞെടുത്തു, മത്സരത്തിന് വൈകിയ തുടക്കം

- Advertisement -

ലീഡ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. മഴ മൂലം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിന് പകരം മാര്‍ക്കസ് ഹാരിസ് ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഈ മത്സരത്തിലും പുറത്തിരിക്കുകയാണ്. അതേ സമയം ഇംഗ്ലണ്ട് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. സ്മിത്തിന് പകരം മാന്‍സ് ലാബൂഷാനെയാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്മിത്തിന് പകരം ലോര്‍ഡ്സില്‍ കണ്‍കഷന്‍ സബ് ആയി എത്തിയ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പീറ്റര്‍ സിഡിലിന് പകരം ജെയിംസ് പാറ്റിന്‍സണ്‍ അവസാന ഇലവിനിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, ജെയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്

Advertisement