മോഷണം പോയ സൈക്കിളിന് പകരം ജോബിക്ക് പുതിയ സൈക്കിൾ

കൊൽക്കത്ത ഡെർബിക്ക് ഇടെ മോഷണം പോയ സൈക്കിളിന് പകരം ജോബി ജസ്റ്റിന് പുതിയ സൈക്കിൾ. ഇന്നലെ ഈസ്റ്റ് ബംഗാൾ ക്ലബ് തന്നെ താരത്തിന് പുതിയ സൈക്കിൾ വാങ്ങി കൊടുക്കുകയായിരുന്നു . നേരത്തെ കൊൽക്കത്ത ഡെർബിയിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ഈസ്റ്റ് ബംഗാളിനെ വിജയിപ്പിച്ച ജോബി ജസ്റ്റിൻ സൈക്കിൾ കാണാതായതിനാൽ നിരാശയിലായിരുന്നു. സാൾട്ട് ലേക്കിന് പുറത്ത് നിർത്തിയിട്ടിരുന്ന സൈക്കിൾ ആണ് കളിക്കിടെ മോഷണം പോയത്.

തന്റെ സൈക്കിൾ മോഷണം പോയതായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ച ജോബി സൈക്കിൽ കണ്ടെത്താൻ എല്ലാവരും സഹായിക്കണം എന്നും പറഞ്ഞിരുന്നു. ജോബി ജസ്റ്റിൻ സ്ഥിരമായി ഈ സൈക്കിളിൽ ആയിരുന്നു ഗ്രൗണ്ടിൽ വന്നിരുന്നതും കൊൽക്കത്തയിൽ തന്റെ യാത്രകൾ നടത്തിയിരുന്നതും. സൈക്കിൾ കണ്ടെത്താൻ കഴിയാഞ്ഞതോടെ ക്ലബ് തന്നെ താരത്തിന് സൈക്കിൾ സമ്മാനിക്കുകയായിരുന്നു.

തന്നെ ഇങ്ങനെ സ്നേഹിക്കുന്ന ക്ലബിനും ആരാധകർക്കും ജോബി ജസ്റ്റിന് സൈക്കിൾ ലഭിച്ച ശേഷം നന്ദി പറഞ്ഞു. ഐലീഗിൽ ഈ സീസണിൽ മികച്ച ഫോമിലാണ് ജോബി ഉള്ളത്. ഡെർബിയിലെ ഗോളോടെ ജോബി ജസ്റ്റിൻ ഈ സീസണിൽ എട്ടു ഗോളുൾ നേടി.

Previous articleലോകോത്തര ഗോളോടെ അലി ദായുടെ റെക്കോർഡ് മറികടന്ന് അൽ മോസ്
Next article200 എന്നത് വെറുമൊരു നമ്പര്‍, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത മിത്താലി രാജിന്റെ പ്രതികരണം