റൗൾ ഹിമിനസ് മെക്സിക്കോക്ക് വേണ്ടി കളിക്കില്ല, ഓഫ് സീസൺ വോൾവ്സിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വോൾവ്സിന്റെ സ്ട്രൈക്കർ ആയ റൗൾ ഹിമനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറി എങ്കിലും ഹിമിനസ് ഇപ്പോൾ രാജ്യത്തിനൊപ്പം പോയി കളിക്കേണ്ട എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. പകരം ഓഫ് സീസണിൽ വോൾവ്സിനൊപ്പം നിന്ന് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിൽ ആകും ഹിമിനസിന്റെ ശ്രദ്ധ. ഹിമിനസിന് മെക്സിക്കോയുടെ മത്സരങ്ങൾ എല്ലാം നഷ്ടമാകും.

അടുത്ത സീസൺ മുതൽ ഫുട്ബോൾ കളിക്കാൻ ഹിമിനസിന് ആകും എന്ന് വോൾവ്സിന്റെ മെഡിക്കൽ ടീം നേരത്തെ അറിയിച്ചിരുന്നു. തലക്കേറ്റ പരിക്ക് കാരണം നീണ്ട കാലമായി ഹിമിനസ് പുറത്തായിരുന്നു. കഴിഞ്ഞ നവംബറിൽ ആഴ്സണലിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു ഹിമിനസിന് പരിക്കേറ്റത്. തലയോട്ടിക്ക് വലിയ പൊട്ടൽ ഉണ്ടായതിനാൽ ഇതുവരെ ഫുട്ബോൾ കളത്തിന് പുറത്തയിരുന്നു ഹിമിനസ്. കരിയറിന്റെ അവസാനം വരെ ഹിമിനസ് ഇനി ഹെഡ്ഗ്വാർഡ് ഇട്ടായിരിക്കും കളിക്കുക. തലയ്ക്ക് ഇനി ക്ഷതമേൽക്കാതിരിക്കാൻ ആണ് അത്‌.