മലയാളി താരം മുഹമ്മദ് സനാന് ഇരട്ട ഗോൾ, ജംഷ്ദ്പൂരിന് വിജയ തുടക്കം

Newsroom

മലയാളി താരം മുഹമ്മദ് സനാൻ തിളങ്ങിയ മത്സരത്തിൽ ജംഷഡ്പൂരിന് വിജയം. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ് സി ആസാം റൈഫിൾസ് ടീമിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജംഷഡ്പൂർ എഫ് സി യുടെ വിജയം. മലയാളി താരം മുഹമ്മദ് സനാൻ ഇരട്ട ഗോളുകളുമായി ജംഷഡ്പൂരിന്റെ ഹീറോ ആയി.

mohammed Sanan
ജംഷഡ്പൂരിനായി ഇരട്ട ഗോൾ നേടിയ മലയാളി താരം സനാൻ

ആദ്യ പകുതിയുടെ അവസാന നിമിഷമായിരുന്നു സനാന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 68ആം മിനിറ്റിൽ മികച്ച മറ്റൊരു ഫിനിഷിലൂടെ സനാൻ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ 86ആം മിനിറ്റിൽ ഇമ്രാൻ കൂടെ ഗോൾ നേടിയതോടെ ജംഷഡ്പൂർ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഡിയിൽ ഇനി ഇന്ത്യൻ ആർമിയും ചെന്നൈയിനും ആണ് ജംഷദ്പൂരിന് മുന്നിൽ ബാക്കിയുള്ള എതിരാളികൾ