ജപ്പാനിൽ വീണ്ടും ഇനിയേസ്റ്റ ഗോൾ

Newsroom

ജപ്പാൻ ലീഗിൽ കളിക്കുന്ന ഇനിയേസ്റ്റ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി. ഇന്നും മികച്ചൊരു ഗോളിലൂടെയാണ് ഇനിയേസ്റ്റ ടീമിന്റെ രക്ഷകനായത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ സാൻഫ്രെസെ ഹിരോഷിമയെ സമനിലയിൽ പിടിക്കാൻ ഈ ഗോൾ വിസെൽ കോബയെ സഹായിച്ചു. ടീം ഒരു ഗോളിൻ പിറകിൽ നിക്കുമ്പോൾ ആയിരുന്നു ഇനിയേസ്റ്റ ഗോൾ നേടിയത്.

ആദ്യ മത്സരത്തിലെ പോലെ പൊഡോൾസ്കി തന്നെയാണ് ഇന്നും ഇനിയേസ്റ്റയ്ക്ക് ഗോളിനായുള്ള പാസ് നൽകിയത്. പാസ് സ്വീകരിച്ച ഇനിയേസ്റ്റ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോൾ കീപ്പറെയും മറികടന്ന് വലയിൽ എത്തുകയായിരുന്നു. ക്ലബ് ഇപ്പോഴും ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മൂന്നിൽ എത്തിയാലെ എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial