ഭൂകമ്പത്തെ തുടർന്ന് ചിലിയും ജപ്പാനും തമ്മിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ജപ്പാന്റെ ദ്വീപായ ഹൊക്കൈഡോയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. 6.7വ്യാപ്‌തി രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
പുതിയ കോച്ച് ഹാജിമേ മോറിയസുവിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. സെപ്റ്റംബർ 11ന് ഒസാക്കയിൽ വെച്ച് കോസ്റ്റാറിക്കയുമായാണ് ജപ്പാന്റെ അടുത്ത മത്സരം.